2012 ജൂലൈ 9, തിങ്കളാഴ്‌ച

രസം

നിന്‍റെയീ നീരസത്തിന്റെ
രസമെനിക്കറിയാം..
കയിപ്പു നുണയാത്ത
പാവയ്ക്കയുടെ നിഷ്കളങ്കതയും..
വാക്കിലെറിവന്ന
നോക്കിന്റെ മൂര്‍ച്ചയായിരുന്നു
നിന്റെയോരോ നോട്ടത്തിനും ...
തട്ടിയും മുട്ടിയും
ചട്ടിയും കലവും പോല്‍
നാമിരുവര്‍...
പരസ്പരം കലഹിക്കുന്നത്
കടം വെച്ച പ്രണയത്തിന്റെ
തീനാമ്പുകള്‍ നെഞ്ഞിലേക്കെറിഞ്ഞ്‌..
പിന്നെയും കുറെ ബാക്കി പത്രങ്ങള്‍
ഇഷ്ട ദേവതയുടെ പ്രീതിക്കായുള്ള
പ്രണയ ബലി..
പ്രണയക്കറ കൊണ്ട് ഉറഞ്ഞു തള്ളുന്ന
പ്രണയ കാവ്യം.. അതും
അനിഷ്ടത്ത്തില്‍ ചാലിച്ചെഴുതിയ
മെഴുകുപുരണ്ട വ്യാമോഹങ്ങള്‍..