2012 സെപ്റ്റംബർ 10, തിങ്കളാഴ്‌ച

മരണം


രാത്രിയിലെ തോരാത്ത മഴയില്‍
നീ നിന്റെ കണ്ണുനീരിനാല്‍
എന്റെ കവിള്‍ത്തടം നനച്ചുവോ?
ഒരേ കൂരക്കുള്ളില്‍ കഴിഞ്ഞതിനാലാവണം
പുറത്തെ ഇരുണ്ട നരയില്‍
നിന്റെ കണ്ണുനീര്‍ എനിക്ക്
മഴയായ് തോന്നിയത്.
കാര്‍മേഘക്കെട്ടഴിഞ്ഞ പകലില്‍
എട്ടു നില കൊട്ടാരത്തില്‍
അന്തിയുറങ്ങിയെഴുന്നേറ്റപ്പോഴാണ്
എല്ലാം ഒരു സ്വപ്നമായത്.
ശരീരത്തില്‍ കയറ്റിയ കറണ്ടിന്റെ
ബില്ല് അച്ഛന്‍ കെട്ടിവെച്ചപ്പോഴാകാം
വൈദ്യുതി അമൂല്യമാണെന്ന് മനസ്സിലായത്.
പതിനാല് ദിവസത്തെ കറണ്ട്ബില്‍..
വെറും പതിനാല് ദിവസം..
അപ്പോഴൊന്നും ഞാനറിഞ്ഞിരുന്നില്ല
നീ എന്നെയും കാത്ത്
ഈ പതിനാല് ദിവസവും
ഗവണ്‍മെന്റ് ആശുപത്രിയിലെ
കഴുകാത്ത മോര്‍ച്ചറിയിലെ
ഇരുണ്ട പെട്ടിക്കുള്ളില്‍
തണുത്ത് മരവിച്ച് കിടപ്പാണെന്ന്..
നിന്നെ പുതപ്പിക്കാന്‍ ഞാന്‍
ഒരു കരിമ്പടം പോലും
വാങ്ങിയില്ല എന്നോര്‍ത്തപ്പോഴാണ്
എനിക്ക് പുടവ തന്ന
ആ കൈകള്‍ എന്നെ ചേര്‍ത്ത് പിടിച്ച്
ആശുപത്രിയുടെ പടികള്‍
ഒന്നൊന്നായി ഇറങ്ങിയത്.
അപ്പോഴും നീ
കഴുകാത്ത മോര്‍ച്ചറിയിലെ
ഇരുണ്ട പെട്ടിക്കുള്ളില്‍
തണുത്ത് മരവിച്ച്...