സ്ത്രീകള്
എന്നും പുരുഷന്മാരുടെ കാല്‍ കീഴില്‍ ജീവിക്കെണ്ടാവാരണ് അല്ലെങ്കില്‍
പുരുഷന്മാരേക്കാള്‍ മുന്‍പില്‍ എത്തരുത് എന്ന കൊപ്ലെക്സ് വെച്ച്
നടക്കുന്നവരാന്‍ ചില പുരുഷന്മാര്‍ . പീഡന പരമ്പര തുടരുമ്പോള്‍ വന്ന
പരിഹാരമാണ് സ്ത്രീകള്‍ വീട്ടില്‍ ഇരികുക എന്നൊകെയുള്ള തലതിരിഞ്ഞ
മാര്‍ഗങ്ങള്‍ . സ്ത്രീകള്‍ പുറത്തിറങ്ങുന്നത് കൊണ്ടാണോ പീഡനം ഉണ്ടാകുന്നത്?
കാഴ്ചപാടുകള്‍ ആണ് ആദ്യം മാറേണ്ടത് . സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത്
ഒഴിവാക്കണം . മാനഭംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ എത്ര പേര്‍ വിവാഹം
കഴിക്കാന്‍ തയാറാകും? ഇത് നേരെ തിരിച്ചാണെങ്കില്‍ ഇ പ്രശ്നം ഉണ്ടാകില്ല .
വവഹ പ്രായം കുറക്കുന്നത് കൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യത കുറയാന്‍
കാരണമാകും.
സ്ത്രീകള്‍
വീട്ടില്‍ മാത്രമായി ഒതുങ്ങി കൂടരുതെന്നു പറഞ്ഞപ്പോള്‍ ഒരു ആഭാസന്‍ പറഞ്ഞത്
"സ്ത്രീകള്‍ രാത്രിയില്‍ കറങ്ങി നടക്കണമെന്ന് വാശി പിടിക്കുന്നത്
എന്തിനാനണ് '' എന്നാണ് . ഇത് കേട്ടാല്‍ തോന്നും മാനം വിട്ട് ജീവിക്കുന്ന
കര്യമാണ് പറയുന്നതെന്ന്‍. എന്നിടാണ് അയാള്‍ സംസ്കാരത്തിന്റെ കാര്യം
പറയുന്നത്. ഇതാണോ സംസ്കാരം? ചിലരുടെ ഇങ്ങനെയുള്ള സംസാരം കേള്‍ക്കുമ്പോള്‍
തോന്നും പീഡിപ്പിക്കുന്നത് സ്ത്രീകള് ആണെന്ന്‍ . പീഡനത്തില്‍
സ്ത്രീകള്‍ക്ക് പംഗ് വരാറുണ്ട് . പുരുഷന്മാരെ ആകര്‍ഷിക്കുന്ന വസ്ത്രം
ധരിക്കുന്നത് കൊണ്ട്. പക്ഷെ എപ്പോഴും അങ്ങനെ ആണോ? ആ രീതി മാറ്റു ന്നതിന്‍
പകരം സ്ത്രീകളെ ഒറ്റപെടുത്തുന്ന പുരുഷ സമൂഹങ്ങലോട് സ്ത്രീകള്‍ എന്ത്
മാന്യതയാന്‍ നല്‍കേണ്ടത്. സ്ത്രീകളെ സംരക്ഷികെണ്ടവര്‍ സ്ത്രീ
സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ആരയ്യാലും ഇത്തിരി ഫെമിനിസം
പറഞ്ഞു പോകും.ഇതുനു കാരണം പുരുഷന്മാരുടെ കഴിവുകെടുതന്നെയാണ് അച്ചനു മകളെ
നിലയ്ക്ക് നിര്‍ത്താനോ സ്നേഹികണോ ഉപദേശിക്കാനോ സമയമില്ല . ഭര്‍ത്താവായാലും
സഹോദരനായാലും ഇത് തന്നെ അവസ്ഥ .
പിതാ രക്ഷതി കൌമാരേ
ഭര്‍ത്തോം രക്ഷതി യൊവ്വനെ
പുത്രോം രക്ഷതി വാര്‍ധക്ക്യേ
ന: സ്ത്രീ സ്വതന്ത്ര്യമാര്‍ഹതി
എന്നാ
പഴയ പല്ലവി തന്നെ കുത്തിപോക്കുമ്പോള്‍ എന്താന്‍ പുതുമ? ചരിത്രത്തിലെ
പൊടിപിടിച്ച താളുകള്‍ക്ക് സ്ത്രീകളോട് ബഹുമാനമായിരുന്നു. പ്രിയദര്‍ശിനിയും
താന്‍സി റാണിയും പിറന്നിതിങ്ങനെയാണ് .
ഇസ്ലാമില്‍
തന്നെ സ്ത്രീകളില്‍ എടുത്തു പറയേണ്ട വ്യക്തിത്വങ്ങളുണ്ട് .റസൂല്‍ (സ)യുടെ
പ്രിയ പത്നി ഖുവൈലിദിന്റെ മകള്‍ ഖദീജ ബീവി പേരെടുത്ത് പറയേണ്ട ഒരു വ്യവസായ
പ്രമുഖ്യായിരുന്നു . ജോലിക് പോകണം പുറത്തിറങ്ങണം എന്ന പറയുമ്പോള്‍ ചിലരുടെ
ചോദ്യം ഇസ്ലാമിക ചരിച്ച്രത്തെ കുറിച്ചാണ് ഇസ്ലാമില്‍ അങ്ങനെ ഒരു പതിവില്ല
എന്ന. ഖദീജ ബീവി ഉത്തമ ഉദാഹരണമായി നില്‍ക്കുമ്പോള്‍ ഇനി മറു ചോദ്യം
എന്തിന്‍?
സ്വന്തം പിതാവ്
സഹോദരന്‍ അമ്മാവന്‍ ഇവര്‍ തന്നെ മാനം കെടുത്താന്‍ ഉള്ളപോള്‍ സ്ത്രീകള്‍
വീട്ടില്‍ ഇരുന്നാല്‍ മതി എന്ന പറച്ചിലിന് എന്ത് പ്രസക്തിയാണ് ഉള്ളത്?
മിശ്ര വിദ്യാഭ്യാസം തടയുന്നത് കൊണ്ട് അറിയാത്ത കാര്യങ്ങള്‍
അറിയാനുള്ള വെമ്പല്‍ കടന്നു വരും . മിശ്ര വിദ്യാഭ്യാസം തടയുന്നതിന്‍ പകരം
നന്മ തിന്മകള്‍ കുട്ടികള്‍ക്ക് മനസ്സിലാകി കൊടുക്കുകയും തെറ്റ്
കണ്ടാല്‍ ശിക്ഷിക്കണം. സ്ത്രീ ആയാലും പുരുഷന്‍ ആയാലും കടുത്ത ശിക്ഷ തന്നെ
നിലവില്‍ വരുത്തുകയും വേണം . ലൈംഗീഗ വിദ്യാഭ്യാസം ആഭാസമകാത രീതിയിലും വന്നു
ഭവിക്കാവുന്ന ഭാവിശ്യത്തുകളെ കുറിച്ചും പറഞ്ഞു മനസ്സിലാക്കണം . അതിന്
രക്ഷിതാക്കളും അധ്യാപകരും ഒരു പോലെ ശ്രദ്ദിക്കണം . കുട്ടികളെ അടിച്ച്
പഠിപ്പിച്ചാല്‍ അവര്‍ പഠികില്ല . സ്നേഹത്തോടെ ഊട്ടുകയും ഉറക്കുകയും
ചെയ്യുന്നതിനോടപ്പം പഠനത്തിലും ശ്രദ്ദിക്കണം . ചെറിയ
തെറ്റുകള്‍ക്ക് ശിക്ഷ പകരം പറഞ്ഞു മനസ്സിലാക്കണം .ചെയ്യരുതെന്ന്
കര്‍ക്കശമായ് പറഞ്ഞാലല്ല സ്നേഹത്തോടെ പറഞ്ഞാലേ കുട്ടികള്‍
അനുസരികൂ.ചെറുപ്പം മുതലേ ഈ രീതി പരിശീലിപ്പിക്കണം. ഇന്നത്തെ
വിദ്യാര്‍ത്ഥികളാണ് നാളത്തെ പൌരന്മാര്‍ . കുഞ്ഞു നാളിലെ മനസ്സില്‍ പതിഞ്ഞ
കാര്യങ്ങള്‍ ഒരിക്കലും മാറ്റാനാകില്ല. ഇത് വീടുകാര്‍ ശ്രദ്ദിക്കേണ്ട
കാര്യമാണ് .കൂട്ടുകെട്ടുകള്‍ ചീതയാകാതിരിക്കാന്‍ ശ്രദ്ദിക്കണം .
ഇന്റെര്‍നെറ്റിന്റെ
ദുരുപയോഗം നിര്‍ത്താന്‍ വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുകയും മാന്യമായി
വസ്ത്രം ധരിക്കാന്‍
ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ശീലിപ്പികുകയും വേണം . സ്ത്രീകള്‍
ഇറുകി പിടിച്ച വസ്ത്രം ഉപയോഗികുന്നത് പോലെ തന്നെ അശ്ലീലമാണ് യുവതലമുറയിലെ
ആണ്‍കുട്ടികളുടെ വസ്ത്രധാരണ രീതി.ഇന്‍റര്‍നെറ്റില്‍ വരുന്ന അശ്ലീല
ചിത്രങ്ങള്‍ വിഡിയോകള്‍ ഒഴിവാക്കുക . കമ്പ്യൂട്ടര്‍ എല്ലാവരും കാണുന്ന
സ്ഥലത്ത് വെക്കുക . മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം കുറയ്ക്കുക .
വിവാഹപ്രായം കുറക്കുമ്പോള്‍
ആണ്കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഒരുമിച്ച് കുറക്കുകയോ നിക്കാഹ്
കഴിപിച്ചു വെക്കുകയോ ചെയ്യുക . പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം
നിഷേധിക്കാതിരിക്കുക .
കാലം സാക്ഷി.
തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്.
സത്യവിശ്വാസം
സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം
സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ
-(അല്‍ അസര്‍ )
