2013 ജൂൺ 10, തിങ്കളാഴ്‌ച

ഉരുക്കു വനിത

 ഞെട്ടറ്റു വീണൊരിലയിലെ 
ലാർവ പോല്‍ നീ
തോലിയുരിഞ്ഞിട്ടും 
മാനം കാത്തവള്‍.
വിലങ്ങണിഞ്ഞവൾ നീ 
വിധിക്കു മുന്നിൽ 
പതറാത്ത പാദമുള്ളവൾ.
നീ സ്ത്രീ !
പഴുത്ത കാലത്തിന്റെ 
പാവന സ്മരണയ്ക്ക് 
ഫോർമാലിനിൽ മുങ്ങിയവൾ 
ഹവ്വ മുതൽ തുടങ്ങിയ 
ആദി പാപത്തിന്റെ 
ഭാരം പേറുന്നവൾ
നിനക്കുമഭയമില്ലേ 
ബൂട്ടണിഞ്ഞ കാവൽകാർക്കിടയിലും?
വിപ്ലവം നടത്തിയവളെ 
'നിന്റെ വാക്കുകളിൽ കൂടി 
നീയുയർതെഴുനെൽകുക '
ഭോഗവും ഭോജനവും 
സ്നേഹവും സ്നാനവും 
സ്ത്രീത്വത്തിനു വേണ്ടിക്കളഞ്ഞവൾ.
മണിപൂരിന്റെ നിശബ്ദ 
ഗർജ്ജനം നീ.
'മുടിയഴിച്ചിട്ടയുവതിയാം ഭ്രാന്തി നീ'
നഗ്ന പാദയായ് നമ്ര ശീർശയായ് 
മണിയറയിൽ കഴിയെണ്ടവൾ
പശിയെ പിൻപറ്റി സമരഭൂവിൽ .
നീയാണു നീതി!
ത്രാസുമായി നിൽകുന്ന 
കണ്ണുമൂടിയവൾ .
ഇരുട്ടിനെ വലിച്ചെറിഞ്ഞ് 
പൊരുതൂ...
ഷഹരിയാറിന്റെ വാളിനു 
നേരെ ധീരയായ് പൊരുതൂ..
പുതുവിപ്ലവം നടത്തൂ ...