2014 ജനുവരി 11, ശനിയാഴ്‌ച

::കണ്ണുനീര്‍ചാല്‍::

മഞ്ഞുരുകുമ്പോള്‍
പ്രണയിക്കാന്‍ തുടങ്ങിയതാ..
മഞ്ഞുരുകിയൊ ലിച്ച് 
കണ്ണില്‍ വെള്ളം നിറഞ്ഞിട്ടും
കണ്ണുനീർ ചാലുകളിൽ 
പ്രണയം കീറിപോയിട്ടും 
ഒരു ഇടയലേഖനം പോലും 
എന്റെ പ്രണയം കണ്ടില്ല .
സൂര്യനുദിക്കുമ്പോൾ 
മലഞ്ചെരുവിലെ ചെമ്മരിയടുക്കൾ 
പ്രണയം കമ്പിളി നൂല്കെട്ടി 
വലിക്കുകയായിരിക്കും .
പ്രണയത്തിന്റെ ചിറകിലൊരു 
തണൽ തേടി ഞാനും 
ഈ കുന്നിലാകെ ഓടി നടന്നു.
മലമുകളിലെ  കാറ്റിന് 
പ്രണയത്തിന്റെ കുളിരായിരുന്നു .
പാലപ്പൂവിന്റെ മണമില്ലാത്ത 
രാത്രിയുടെ പ്രണയത്തിന് 
ഇരുട്ടിന്റെ ദേവതയുടെ
 മുഖഛായയും .
പ്രണയത്തിന്റെ കുളിരിനോടൊപ്പം 
ശ്വാസം നിലച്ചത്  താഴെ 
മഞ്ഞുരുകിയൊലിച്ച
കണ്ണുനീർ  ചാലിലായിരുന്നു . 

2014 ജനുവരി 6, തിങ്കളാഴ്‌ച

:: ഇമ്പോസിഷന്‍ ::


നൂറെണ്ണം കിട്ടിയപ്പോള്‍
തന്നെ പ്രാകിത്തുടങ്ങിയതാ..
ഇപ്പൊ ഇതാ അഞ്ഞൂറും
ആയിരവും കഴിഞ്ഞു.
എഴുതിയെഴുതി
കൈകുഴഞ്ഞു.
പോരാത്തതിന് അടിയും.
ശുക്കൂര്‍ മാഷിന്റെ
ക്ലാസ്സില്‍ ശ്വാസം അടക്കിപിടിക്കണം.
ഇമ്പോസിഷന്‍ പേപ്പറോക്കെ
വിറ്റ്‌ കിട്ടിയ
കാശ് കൊണ്ടാണത്രേ
മാഷ്‌ പുതിയ
 കണ്ണട വാങ്ങിയത്.
അതിന്നലെ ക്രിക്കറ്റ്‌
കളിച്ച പിള്ളേര്‍
എരിഞ്ഞുടക്കുകയും ചെയ്തു.
പിന്നെയും കിട്ടീന്നു
പറഞ്ഞാല്‍ മതിയല്ലോ
ഇമ്പോസിഷന്‍!