ഗാസാ...
നിന്നെക്കുറിച്ചെഴുതുമ്പോൾ
എന്റെ പേനക്ക്
ചോരയുടെ നിറമാണ്.
കടലാസുകൾക്ക് തൊലി കരിഞ്ഞ
ശരീരങ്ങളുടെ മണവും
നിന്നെക്കുറിച്ചെഴുതുമ്പോൾ
എന്റെ പേനക്ക്
ചോരയുടെ നിറമാണ്.
കടലാസുകൾക്ക് തൊലി കരിഞ്ഞ
ശരീരങ്ങളുടെ മണവും
ഗാസാ...
നിന്നെക്കുറിച്ചെഴുതുമ്പോൾ
എന്റെ ഹൃദയത്തിൽ
പൊട്ടിത്തെറിയാണ്
എങ്കിലും ഞാനെത്ര
സ്വാർത്ഥ!
നിന്നെക്കുറിച്ചെഴുതുമ്പോൾ
എന്റെ ഹൃദയത്തിൽ
പൊട്ടിത്തെറിയാണ്
എങ്കിലും ഞാനെത്ര
സ്വാർത്ഥ!
ഈ ഈദിന്
നീ കഫന്‍ ചെയ്യാൻ
പുടവ തേടുമ്പോൾ
ഞാൻ പുത്തൻ
നീ കഫന്‍ ചെയ്യാൻ
പുടവ തേടുമ്പോൾ
ഞാൻ പുത്തൻ
പുടവ തിരയുന്ന തിരക്കിലാണ്...
നീ ചോരയിൽ കുതിർന്ന് കരയുമ്പോൾ
നീ ചോരയിൽ കുതിർന്ന് കരയുമ്പോൾ
ഞാൻ മൈലാഞ്ചിയിട്ട് കൈ ചുവപ്പിക്കുകയാണ്.
നിന്റെ മിഴികൾ
കണ്ണുനീരണിയുമ്പോൾ
ഞാൻ കണ്ണുകളിൽ
ഞാൻ കണ്ണുകളിൽ
മഷിയെഴുതുകയാണ്.
നീ ഹൃദയം നൊന്തു കരയുമ്പോൾ
നീ ഹൃദയം നൊന്തു കരയുമ്പോൾ
ഞാൻ സന്തോഷത്തിലാറാടുകയാണ്
നീ പട്ടിണികിടന്ന്
നോമ്പെടുക്കുമ്പോൾ
ഞാൻ തീൻമേശയിലെ
നോമ്പെടുക്കുമ്പോൾ
ഞാൻ തീൻമേശയിലെ
വിഭവങ്ങൾ എണ്ണുകയാണ്.
ഗാസാ..
ഞാനെത്ര സ്വാർത്ഥ !
നിന്റെ സഹോദരന്റെ
വെന്ത മാസം
നീ മാറോടടുപ്പിക്കുമ്പോൾ
ഞാൻ അടുക്കളയിൽ
ഞാനെത്ര സ്വാർത്ഥ !
നിന്റെ സഹോദരന്റെ
വെന്ത മാസം
നീ മാറോടടുപ്പിക്കുമ്പോൾ
ഞാൻ അടുക്കളയിൽ
ബിരിയാണി ചെമ്പിന്റെ
മണം പിടിക്കുകയാണ്.
നിന്റെ മേൽ മിസൈലുകൾ
മണം പിടിക്കുകയാണ്.
നിന്റെ മേൽ മിസൈലുകൾ
പെയ്യുമ്പോൾ
ഞാൻ പുറത്തെ മഴയാസ്വദിക്കുകയാണ്.
ഞാൻ പുറത്തെ മഴയാസ്വദിക്കുകയാണ്.
നിനക്ക് വേണ്ടി
നാളെ അള്ളാഹു
സ്വർഗത്തിൽ പൂന്തോട്ടം നിർമ്മിക്കും.
നാളെ അള്ളാഹു
സ്വർഗത്തിൽ പൂന്തോട്ടം നിർമ്മിക്കും.
എങ്കിലും ഗാസാ...
ഞാൻ എത്ര സ്വാർത്ഥ !
ഞാൻ എത്ര സ്വാർത്ഥ !
അടുക്കളയിൽ ബിരിയാണി ചെമ്പിന്റെ മണം.
വെന്ത മാംസത്തിന്റെ
അതേ മണം.
അതേ മണം.
