'സ്പന്ദിക്കുന്ന അസ്ഥിമാടങ്ങ'-
ളുടെ മിടിപ്പറിഞ്ഞ
സന്ജീവനിയിലെ വിഷമറിഞ്ഞ
മൃതിയെ അതിജീവിച്ച
വൈദ്യ രത്നം കൊഴിഞ്ഞുപ്പോയി .
അതിജീവനത്തിന്റെ
ഹൃദയത്തുടിപ്പുകൾ
നിലച്ചുപോയി.
മയിലുകൾ നീണ്ട
കൽ നടപ്പാത്ത
ചുരുങ്ങിപ്പോയി .
ക്ഷണിക സുഖങ്ങളെ
വാരിപ്പുണർന്നവരേ ..
ആദിത്യൻ പിൻവാങ്ങി .
കാട്ടിൽ ഇപ്പോൾ
ഇരുട്ടാണ് .
നിങ്ങൾ ഊതിക്കെടുത്തിയ
റാന്തൽ വിളക്കണഞ്ഞു.
ആദിത്യൻ
രാപകൽ വെളിച്ചമായിരുന്നു.
കാടിന്റെ മക്കൾക്ക്,
വള്ളിപ്പടർപ്പുകൾക്ക്,
ചെമ്മണ്‍ പതയ്ക്കും
ചെങ്കുന്താഴവരയ്ക്കും ,
പാറക്കെട്ടുകൾക്കും
കാട്ടരുവിക്കും.
സ്പന്ദമാപിനികളുടെ
വിളിപ്പാടകലെ
അവനുണ്ടായിരുന്നു.
ഇപ്പോൾ,
സ്പന്ദനം നിലച്ച
ഹൃദയവുമായി
മണ്ണിനെ പുണർന്നും .
( ഡോക്ടർ പി സി ഷാനവാസിനു സമർപ്പണം )
ളുടെ മിടിപ്പറിഞ്ഞ
സന്ജീവനിയിലെ വിഷമറിഞ്ഞ
മൃതിയെ അതിജീവിച്ച
വൈദ്യ രത്നം കൊഴിഞ്ഞുപ്പോയി .
അതിജീവനത്തിന്റെ
ഹൃദയത്തുടിപ്പുകൾ
നിലച്ചുപോയി.
മയിലുകൾ നീണ്ട
കൽ നടപ്പാത്ത
ചുരുങ്ങിപ്പോയി .
ക്ഷണിക സുഖങ്ങളെ
വാരിപ്പുണർന്നവരേ ..
ആദിത്യൻ പിൻവാങ്ങി .
കാട്ടിൽ ഇപ്പോൾ
ഇരുട്ടാണ് .
നിങ്ങൾ ഊതിക്കെടുത്തിയ
റാന്തൽ വിളക്കണഞ്ഞു.
ആദിത്യൻ
രാപകൽ വെളിച്ചമായിരുന്നു.
കാടിന്റെ മക്കൾക്ക്,
വള്ളിപ്പടർപ്പുകൾക്ക്,
ചെമ്മണ്‍ പതയ്ക്കും
ചെങ്കുന്താഴവരയ്ക്കും ,
പാറക്കെട്ടുകൾക്കും
കാട്ടരുവിക്കും.
സ്പന്ദമാപിനികളുടെ
വിളിപ്പാടകലെ
അവനുണ്ടായിരുന്നു.
ഇപ്പോൾ,
സ്പന്ദനം നിലച്ച
ഹൃദയവുമായി
മണ്ണിനെ പുണർന്നും .
( ഡോക്ടർ പി സി ഷാനവാസിനു സമർപ്പണം )
