ചെന്നായക്കൂട്ടം
രാത്രിയുടെ നിശബ്ദതയില്‍
അങ്ങേതോ പാതിരാക്കാട്ടില്‍
അലസമായൊറ്റക്കിരുന്നൊരു
കൂമന്‍ മൂളുന്നു .
മഞ്ഞു പെയ്തിറങ്ങുന്ന
ഡിസംബറിലെ തണുപ്പില്‍
ചെന്നായ്ക്കള്‍ ആള്‍രൂപം
പ്രാപിക്കുന്നു .
മറ്റേതോ ഗ്രഹത്തിലെ
പൂര്‍ണ ചന്ദ്രനെപ്പോലെ
പ്രണയം നിലാവ് ചൊരിയുന്നു .
മഞ്ഞു പെയ്തിറങ്ങുന്നു
പ്രണയം മുറുകുന്നു .
ഉമ്മവെച്ചുമ്മവെച്ചവനെന്‍ മുഖം
ഉമിനീരിനാല്‍ കഴുകിത്തുടക്കുന്നു
നെരിപ്പോടില്‍ ഒരു കനല്‍ മാത്രം
രാവിന്‍ മൂകമാം ഈണവും
പ്രണയത്തിന്‍ ദാഹമാം നാണവും
പകലും സന്ധ്യയും പോലിണ ചേരുന്നു
ഇരുളിന്‍റെയവസാനത്തെയത്താഴവും
കഴിഞ്ഞവന്‍ മടങ്ങിയപ്പോള്‍
തീന്‍ മേശയില്‍
എല്ലും മുള്ളും മാത്രം !
- പി പി റഫീന

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ