2012 ഫെബ്രുവരി 5, ഞായറാഴ്‌ച

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം)

പലതുള്ളി 
തുള്ളി തുള്ളിയായ് മഴ വന്നു
തുള്ളി തുള്ളി ഞാനും ഓടി നടന്നു
തുള്ളി തുള്ളി തുള്ളികള്‍ മേനി നനച്ചു
തുള്ളി തുള്ളി വീണുടന്‍ മിഴിയടച്ചു
തുള്ളി തുള്ളി മെല്ലെ കണ്ണു തുറന്നു
തുള്ളി തുള്ളി പലതുള്ളി വെള്ളമായ്
തുള്ളി തുള്ളി വന്നൊരു വിരുന്നുകാരന്‍ 
തുള്ളി തുള്ളിയായ് പോയി മറഞ്ഞു 
തുള്ളി തുള്ളിയെനിക്ക് പനി വന്നു
തൂവെള്ള കാറില്‍ ഡോക്ടര്‍ വന്നു
തുള്ളി തുള്ളി കഴിക്കാന്‍ മരുന്ന് നല്‍കി 
           - പി പി റഫീന





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ