2013 ഫെബ്രുവരി 13, ബുധനാഴ്‌ച

ഭാരം

എന്റെ വേദനയ്ക്ക്
ഒരു ആട്ടു കല്ലിനോളം
വലിപ്പവും ഭാരവും ഉണ്ടായിരുന്നു
ആട്ടിയാട്ടി കല്ല്‌ തേഞ്ഞു
വലിപ്പം കുറഞ്ഞിട്ടും
ഭാരതിന്‍ ഒരു
മാറ്റവുമുണ്ടായില്ല

ഇരുട്ട്‌

പാവം ഇരുട്ട്
അതിന്
അരുതാത്തതൊക്കെ
കണ്ട് കണ്ണടച്ച്
കിടക്കുവാനേ
കഴിയൂ..