2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഗാന്ധിക്കറ



ബന്ധങ്ങല്‍ക്കിടക്ക്
പൂജ്യത്തിന്റെ 
എണ്ണം കൂടിയ 
ഗാന്ധിതലയുടെ
അട്ടഹാസമുണ്ട്.
പെരുവിരലില്‍ തുടങ്ങുന്ന 
വിറയലിന്റെ മണമുണ്ട്.
ഒരിക്കലും വറ്റാത്ത
നീരിന്റെ തേങ്ങലും
ഒട്ടിപിടിച്ച കണ്പീലിയുടെ
ആലിംഗനവുമുണ്ട്.
ഇടക്ക് വെള്ളപൂശിയ
ഭിത്തിയിലെ കൈപാടുകളും
ഉണ്ടാകാറുണ്ട്.
ഓട്ടമുക്കാലിനു വാങ്ങിയ
സഞ്ചിയിലെ നാണയത്തിന്റെ 
കിലുക്കവും കേട്ട് 
അത്താഴം മറന്നുറങ്ങുന്ന
വൃദ്ധന്‍റെ  വ്യഥകളുണ്ട് .
കെട്ടിവെച്ച  നോട്ടുകെട്ടുകളില്‍ 
പുസ്തകപ്പുഴുക്കള്‍
ചിത്രം വരക്കുംബോഴേക്കും
ബന്ധങ്ങളില്‍ പറ്റിപ്പിടിച്ച 
ചായക്കറ ഉണങ്ങിത്തുടങ്ങി-
യിട്ടുണ്ടാവും.




1 അഭിപ്രായം: