2012 ജനുവരി 30, തിങ്കളാഴ്‌ച

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം )

മാക്രി 
ആക്രി ചേട്ടന്‍റെകുഞ്ഞു വീട്ടില്‍ 
മാക്രി എന്നൊരു പോക്രി 
പേക്രോം...പേക്രോം...
മാക്രി കരഞ്ഞാല്‍ 
ആക്രിചേട്ടന്‍ കാട്ടും
ഒന്ന്‍ രണ്ട് കോക്രി 
         -പി പി  റഫീന

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം )

illustration: Rafeena p p
കുട്ടന്‍റെ പട്ടം
പട്ടം പറത്തിക്കളിക്കുന്നു 
കുട്ടികള്‍ ആര്‍ത്തു രസിക്കുന്നു
കുട്ടനും കൂടെ കളിക്കുണ്ട്
പാട്ടുകള്‍ പാടും കുട്ടനാണേ
മിട്ടായി  തിന്നും കുട്ടനാണേ 
വട്ടത്തില്‍ പട്ടം പറത്തി കുട്ടന്‍ 
മട്ടുപ്പാവില്‍ കുടുങ്ങി പട്ടം 
കുട്ടന്‍റെ പഞ്ചാര പട്ടമാണേ
കട്ടെടുക്കാനായി എത്തി കുട്ടന്‍
മട്ടുപ്പാവിലെ വലിയ പട്ടം 
ചോട്ടൂന്‍റെ വീട്ടില്‍ കയറി കുട്ടന്‍
ചോട്ടൂന്‍റെയച്ചന്‍ പിടിച്ചു വെച്ചു
ചട്ടുകം പഴുപ്പിച് വെച്ചുവല്ലോ 
                           - പി പി റഫീന

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം )

ഞണ്ടിനോട്
അന്നു നിന്നെ 
കണ്ടു ഞാന്‍ 
മാളത്തില്‍ 
ഇന്നു നിന്നെ 
കണ്ടു ഞാന്‍
മ്യു സിയതില്‍ 
- ആരിഫ്‌ അലി കെ 

2012 ജനുവരി 28, ശനിയാഴ്‌ച

പ്രണയന്‍
ഇണ ചേരും 
മുന്‍പ്
മനസ്സില്‍ 
കൂടുകെട്ടി 
പറന്നവന്‍
     -പി പി റഫീന
പായല്‍ 
നാറാണത്തുഭ്രാന്തന്‍
ഉരുട്ടിയിട്ട കല്ലിപ്പോള്‍ 
പായല്‍ വീണ്
വഴുക്കല്‍ വന്ന്
തുടങ്ങിയിരിക്കുന്നു 
-പി പി റഫീന
കൊതി 
മരിക്കുവാനുള്ള 
എന്‍റെ ആഗ്രഹത്തെ 
മരണക്കൊതി 
എന്ന് വിളിച്ചവന്‍.. .........
അവന്‍ അറിയുന്നില്ല 
എന്‍റെ കൊതി 
അവനോടാണെന്ന്‍
      -പി പി റഫീന

വിത്ത് 
ഒടുവിലെപ്പഴോ 
നീയെന്നെ 
ഉപേക്ഷിച്ചു 
പോയപ്പോഴാണ് 
ഞാനറിഞ്ഞത് 
നീ നട്ട വിത്ത് 
തളിരിട്ട് തുടങ്ങിയെന്ന്‍
       -പി പി റഫീന

2012 ജനുവരി 27, വെള്ളിയാഴ്‌ച

ചെന്നായക്കൂട്ടം 
രാത്രിയുടെ നിശബ്ദതയില്‍
അങ്ങേതോ പാതിരാക്കാട്ടില്‍ 
അലസമായൊറ്റക്കിരുന്നൊരു
കൂമന്‍ മൂളുന്നു .

മഞ്ഞു പെയ്തിറങ്ങുന്ന 
ഡിസംബറിലെ തണുപ്പില്‍ 
ചെന്നായ്ക്കള്‍ ആള്‍രൂപം 
പ്രാപിക്കുന്നു .

മറ്റേതോ ഗ്രഹത്തിലെ 
പൂര്‍ണ ചന്ദ്രനെപ്പോലെ 
പ്രണയം നിലാവ് ചൊരിയുന്നു .

മഞ്ഞു പെയ്തിറങ്ങുന്നു 
പ്രണയം മുറുകുന്നു .
ഉമ്മവെച്ചുമ്മവെച്ചവനെന്‍ മുഖം 
  ഉമിനീരിനാല്‍ കഴുകിത്തുടക്കുന്നു

നെരിപ്പോടില്‍ ഒരു കനല്‍ മാത്രം 
രാവിന്‍ മൂകമാം ഈണവും 
പ്രണയത്തിന്‍ ദാഹമാം നാണവും 
പകലും സന്ധ്യയും പോലിണ ചേരുന്നു 

ഇരുളിന്‍റെയവസാനത്തെയത്താഴവും
കഴിഞ്ഞവന്‍ മടങ്ങിയപ്പോള്‍ 
തീന്‍ മേശയില്‍ 
എല്ലും മുള്ളും മാത്രം ! 
- പി പി റഫീന

2012 ജനുവരി 26, വ്യാഴാഴ്‌ച

 ഗുണനം
മാര്‍ച്ചിലെ 
കൊടും വേനലില്‍ 
ഞാന്‍ 
വെയിലിനു കുറുകെ 
മഴയായ് പെയ്തത് 
വെയിലിനെ കുത്തി 
നോവിക്കാനയിരുന്നില്ല..
അവനോടുള്ള 
എന്‍റെ പ്രണയത്തെ 
വെയിലിനോട് ഗുണിച്ച് 
ഇരട്ടിപ്പിക്കാനയിരുന്നു 
                         - പി പി റഫീന




welcome to our new blog pulchaady

ആരിഫ്‌ അലിയെടുത്ത ഒരു പുല്‍ച്ചാടി ചിത്രം