2012 ജനുവരി 30, തിങ്കളാഴ്‌ച

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം )

illustration: Rafeena p p
കുട്ടന്‍റെ പട്ടം
പട്ടം പറത്തിക്കളിക്കുന്നു 
കുട്ടികള്‍ ആര്‍ത്തു രസിക്കുന്നു
കുട്ടനും കൂടെ കളിക്കുണ്ട്
പാട്ടുകള്‍ പാടും കുട്ടനാണേ
മിട്ടായി  തിന്നും കുട്ടനാണേ 
വട്ടത്തില്‍ പട്ടം പറത്തി കുട്ടന്‍ 
മട്ടുപ്പാവില്‍ കുടുങ്ങി പട്ടം 
കുട്ടന്‍റെ പഞ്ചാര പട്ടമാണേ
കട്ടെടുക്കാനായി എത്തി കുട്ടന്‍
മട്ടുപ്പാവിലെ വലിയ പട്ടം 
ചോട്ടൂന്‍റെ വീട്ടില്‍ കയറി കുട്ടന്‍
ചോട്ടൂന്‍റെയച്ചന്‍ പിടിച്ചു വെച്ചു
ചട്ടുകം പഴുപ്പിച് വെച്ചുവല്ലോ 
                           - പി പി റഫീന

2 അഭിപ്രായങ്ങൾ:

  1. ഈ കവിതയെ കുറിച്ച് അഭിപ്രായം പറയാനല്ല ഞാന്‍ ടൈപ്പ് ചെയ്തു തുടങ്ങിയത് .....ഏകദേശം 3 വര്ഷം മുന്‍പ്‌ ഏതോ ഒരു ചാനലില്‍ ഒരു റഫീനയുടെ കവിതകളെ കുറിച്ചുള്ള പരിപാടി കണ്ടിരുന്നു ...അന്നതില്‍ കേട്ട കവിതകള്‍ എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ....ആ റഫീന തന്നെ ആണെങ്കില്‍ വീണ്ടും ആ പേനയില്‍ നിന്നും ഉതിര്‍ന്ന വരികള്‍ കാണാന കഴിഞ്ഞതില്‍ സന്തോഷം ......നന്മകള്‍ നേരുന്നു .......Ajmal

    മറുപടിഇല്ലാതാക്കൂ
  2. എന്‍റെ പരിപാടികള്‍ tv യില്‍ വന്നിട്ടുണ്ട്..നിങ്ങള്‍ ഉദ്ദേശിച്ച റഫീന ആണെങ്കിലും അല്ലെങ്കിലും നന്ദി

    മറുപടിഇല്ലാതാക്കൂ