2012 ഫെബ്രുവരി 9, വ്യാഴാഴ്‌ച

നെറയെ നെറയെ നെയയെ കവിത (ബാലസാഹിത്യം)

ആന 
കേശവനുണ്ടോരാന
കറുകറുത്തോരാന 
കുറുകുറുമ്പനാന
കുടവയറുള്ളോരാന
തടി പിടിക്കുമാന 
വടം പിടിക്കുമാന 
കുട ചൂടിയൊരാന
-ആരിഫ്‌ അലി കെ 

നെറയെ നെറയെ നെയയെ കവിത (ബാലസാഹിത്യം)

പൂത്തുമ്പി 
പൂത്തുമ്പികള്‍ നിറയെ മാനത്ത്
പൂത്തിരി കത്തിയ മാനത്ത് 
പൂവിന്നുമ്മകള്‍ കൊടുക്കാനായി 
പൂത്ത്തിരിത്തുമ്പികള്‍ വന്നല്ലോ
ഒന്ന്‍, രണ്ട്, മൂന്ന്‍, നാല് 
ഒന്നിച്ചു വന്നു ഒന്‍പതെണ്ണം 
ആയിരമായിരം പൂത്തുമ്പി 
ആരോ പറഞ്ഞു നൂറെണ്ണം 
പലരും പലയെണ്ണം പറഞ്ഞല്ലോ 
പന്ത്രണ്ടായിരമുണ്ടല്ലോ
തുമ്പികള്‍ പൂന്തേനുണ്ടല്ലോ 
തുള്ളിക്കളിച്ചങ്ങു പോയല്ലോ
-പി പി റഫീന

നെറയെ നെറയെ നെയയെ കവിത (ബാലസാഹിത്യം)

നിത്യവും 
സൂര്യനു മുന്‍പേണീറ്റീടെണം
പല്ലുകള്‍ നന്നായി തേച്ചീടെണം 
വൃതിയായ് നടന്നിടെണം
മാതാപിതാക്കള്‍ക്കായ്‌ പ്രാര്‍ത്ഥിച്ചീടേണം
സര്‍വ്വര്‍ക്കും നന്മക്കായി ഓതിടേണം 
നിത്യവും ക്ലാസ്സില്‍ എത്തിടെണം
 ഗുരുനാഥന്മാരെ സ്നേഹിച്ചിടെണം
കൂട്ടുകാരോട് നന്നായി പെരുമാറിടേണം 
നല്ലവരായെന്നും ജീവിച്ചിടെണം
നല്ലത്പോലെ പഠിച്ചിടെണം 
- ആരിഫ്‌ അലി കെ 





2012 ഫെബ്രുവരി 5, ഞായറാഴ്‌ച

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം)

പലതുള്ളി 
തുള്ളി തുള്ളിയായ് മഴ വന്നു
തുള്ളി തുള്ളി ഞാനും ഓടി നടന്നു
തുള്ളി തുള്ളി തുള്ളികള്‍ മേനി നനച്ചു
തുള്ളി തുള്ളി വീണുടന്‍ മിഴിയടച്ചു
തുള്ളി തുള്ളി മെല്ലെ കണ്ണു തുറന്നു
തുള്ളി തുള്ളി പലതുള്ളി വെള്ളമായ്
തുള്ളി തുള്ളി വന്നൊരു വിരുന്നുകാരന്‍ 
തുള്ളി തുള്ളിയായ് പോയി മറഞ്ഞു 
തുള്ളി തുള്ളിയെനിക്ക് പനി വന്നു
തൂവെള്ള കാറില്‍ ഡോക്ടര്‍ വന്നു
തുള്ളി തുള്ളി കഴിക്കാന്‍ മരുന്ന് നല്‍കി 
           - പി പി റഫീന





2012 ഫെബ്രുവരി 4, ശനിയാഴ്‌ച

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം)


വികൃതിക്കുട്ടന്‍ 
കളിക്കാന്‍ കുട്ടന്‍ വമ്പനാണേ
പഠിക്കാന്‍ കുട്ടന്‍ പിംബിലാണേ 
വികൃതിക്കൊട്ടും കുറവില്ല കുട്ടന്‍
ഓടിച്ചാടി നടക്കും കുട്ടന്‍
വീട്ടില്‍ കുട്ടന് പുളിവാറല്‍
ക്ലാസില്‍ കുട്ടന്‍ ചൂരല്‍ കഷായം
കുട്ടനെ പോലൊരു വികൃതി കുട്ടിയായ്
നിങ്ങളൊരിക്കലുമാകല്ലേ 
-ആരിഫ്‌ അലി കെ



2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

നെറയെ നെറയെ നെറയെ കവിത (ബാലസാഹിത്യം)

this photograph is originally taken from delhi..from quitab minar
എന്‍ട്രന്‍സുണ്ണികള്‍ 
നിലവിളിചീടുന്നു കുരുവികള്‍ 
നേഴ്സറി ക്ലാസിലെ കുരുന്നുകള്‍ 
നെട്ടോട്ടമോടീടുന്നു കുസൃതികള്‍ 
നേരിന്‍റെയുണ്മതന്‍ വെള്ളരിപ്രാവുകള്‍ 
ആടുന്നു പാടുന്നു ചിനുങ്ങുന്നുണ്ണികള്‍ 
അറിവിന്‍റെയമ്മതന്‍ അക്ഷരപ്പൂവുകള്‍ 
ഓടിക്കളിക്കുന്ന പുലരിതന്‍ പറവകള്‍ 
ഓര്‍ക്കുമ്പോള്‍ നിറയുമുയിരിന്‍റെ നനവുകള്‍ 
നാളത്തെ സന്ധ്യതന്‍ സിന്ദൂര ചെപ്പിലെ 
വാഗ്ധാനമാമെന്‍ട്രന്‍സ്സുണ്ണികള്‍ 
-പി പി റഫീന