| this photograph is originally taken from delhi..from quitab minar |
എന്‍ട്രന്‍സുണ്ണികള്‍
നിലവിളിചീടുന്നു കുരുവികള്‍
നേഴ്സറി ക്ലാസിലെ കുരുന്നുകള്‍
നെട്ടോട്ടമോടീടുന്നു കുസൃതികള്‍
നേരിന്‍റെയുണ്മതന്‍ വെള്ളരിപ്രാവുകള്‍
ആടുന്നു പാടുന്നു ചിനുങ്ങുന്നുണ്ണികള്‍
അറിവിന്‍റെയമ്മതന്‍ അക്ഷരപ്പൂവുകള്‍
ഓടിക്കളിക്കുന്ന പുലരിതന്‍ പറവകള്‍
ഓര്‍ക്കുമ്പോള്‍ നിറയുമുയിരിന്‍റെ നനവുകള്‍
നാളത്തെ സന്ധ്യതന്‍ സിന്ദൂര ചെപ്പിലെ
വാഗ്ധാനമാമെന്‍ട്രന്‍സ്സുണ്ണികള്‍
-പി പി റഫീന
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ