2013 മാർച്ച് 22, വെള്ളിയാഴ്‌ച

എന്റെ പുഴയും പൂക്കളും

അച്ചുവിന്റെ ആകാശത്തിന് നിറം നീലയല്ല.അവള്കിഷ്ടമുള്ള എല്ലാ നിറങ്ങളും അവളുടെ ആകാശതുണ്ട് . നീലകാശമില്ലാത്ത ലോകത്തുള്ള ഈ അച്ചു മലാഖയാണോ എന്നല്ലേ?
അതെ, ഇവള്‍ വര്‍ണ്ണങ്ങളുടെ ലോകത്തെ മാലാഖ . അച്ചു എന്ന് ചെല്ലപ്പേരിട്ടു വിളിക്കുന്ന അനന്യേന്ദു ബിജു.  രണ്ടര വയസ്സിലായിരുന്നു അച്ചുവിന്റെ ആദ്യ ചിത്രമെഴുത്ത്‌ . ചിത്രമെന്ന് കേട്ട് വെറുതെ പേന കൊണ്ടോ പെന്‍സില്‍ കൊണ്ടോ കുത്തി വരയുന്നതാണെന്നു  കരുതിയോ?  എങ്കില്‍ തെറ്റി നല്ല അസ്സല്‍ ജലച്ചായത്തിലാണ് ഈ കൊച്ചു മിടുക്കി വര്‍ണ്ണ ജാലകം തുറക്കുന്നത് . വര്‍ണ്ണങ്ങളുടെ ഈ വിസ്മയ ലോകത്ത് അച്ചുവിന്റെതായവര്‍ണ്ണാകാശവും വയലറ്റ് ആനകളും ഉണ്ടാകും . ആനക്കെന്താ വയലറ്റ് നിരമെണ്ണ്‍ ചോദിച്ചാല്‍ അച്ചു പറയും അവളുടെ ആനക്ക് വയലറ്റ് നിറമാണെന്ന് . 
കണ്ണൂര്‍ ജില്ലയിലെ തളാപ്പ് പോലീസ് കൊട്ടെർസിൽ താമസിക്കുന്ന അച്ചുവെന്ന അനന്യേന്ദു ബിജു പോലിസ് കോണ്‍സ്റ്റബിള്‍ ബിജുവിന്റെയും കഞ്ഞിരങ്ങാട് ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് അസിസ്റ്റന്റ്‌ പ്രൊഫസര്‍ ബിന്ദുവിന്റെയും മകളാണ് . അച്ചുവിന്റെ അമ്മയും നല്ലൊരു ചിത്രകാരിയാണ് കേട്ടോ.. കണ്ണൂര്‍ കേന്ദ്രിയ വിദ്യാഭവനില്‍ നാലാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി ആയ അച്ചു നല്ലൊരു കവയിത്രിയും നര്‍ത്തകിയും കൂടിയാണ്. കണ്ണൂര്‍ സംഗീത കലാ ക്ഷേത്രത്തിലെ രാംഭാസ്കരയുടെ കീഴില്‍ അഞ്ചു വര്‍ഷമായി അച്ചു ന്ര്ത്തം അഭ്യസിക്കുന്നു . 
രണ്ടര വയസ്സില്‍ വര്‍ണ്ണങ്ങളുടെ ഹരിശ്രീ കുറിച്ച അച്ചുവിന് മൂന്നര വയസ്സിലാണ് ആദ്യ ഉപഹാരമായ ഗോള്‍ഡ്‌ മെഡല്‍ ലഭിച്ചത് . അന്ന അച്ചു സ്കൂളില്‍ വരെ ചേര്‍ന്നിരുന്നില്ല . പിന്നീട് ശിശു ക്ഷേമ സമിതി ദേശീയ അവാര്‍ഡ്‌, ശിശു ക്ഷേമ സമിതി സംസ്ഥാന അവാര്‍ഡ്‌, തത്തമ്മ , ബാലരം, ശങ്കേര്‍സ് സില്‍വര്‍ മെഡല്‍, എന്നിവയടക്കം എഴുപതിനു മുകളില്‍ അവാര്‍ഡുകളും ഒന്‍പതോളം സ്വര്‍ണ്ണ മെഡലുകളും ഈ കൊച്ചു മിടുക്കി കൈക്കലാക്കി കഴിഞ്ഞു.
ശ്രീപുരം സ്കൂളില്‍ യു.കെജി. പഠിക്കുമ്പോഴായിരുന്നു  'എന്റെ പുഴയും പൂക്കളും'എന്നാ പേരില്‍ ചിത്ര പദര്‍ശനം നടന്നത്. പുഴയും പൂക്കളും വയലറ്റ് ആനകളും വര്‍ണ്ണാകാശവും പോലിസായ അച്ഛനുമെല്ലാം അവള്‍ക് വിഷയങ്ങളായിരുന്നു . അങ്ങനെയിരിക്കെ കണ്ണൂര്‍ ഗീതാഞ്ജലിയിലെ ലോഹിത ദാസന്‍ മാഷിന്റെ  കീഴില്‍ അച്ചു ചിത്ര രചന അഭ്യസിക്കാന്‍ പോയി . പക്ഷെ, കുറുമ്പത്തി അച്ചുവിന്റെ വര്‍ണ്ണാകാശത്ത് മാഷ്‌ നീല നിറം കൊട്കാന്‍ പറഞ്ഞാല്‍ അച്ചു സമ്മതിക്കുമോ? അവിടുന്ന് വഴക്കുണ്ടാകി പോന്നു. . 
പായല്‍ ബുക്സിന്റെ ബാലസാഹിത്യ പുസ്തകങ്ങള്‍ക്ക് കവര്‍ ചിത്രങ്ങളും ഉള്ചിത്രങ്ങളും വരക്കുന്നതും അച്ചുവാന് 
കണികൊന്ന(രാജു കനിരങ്ങാട്)
മഴവില്ല്(അമ്മിണി ടീച്ചര്‍)
നീലിക്കാക്കയും മാലൂട്ടിയും (സനല്‍ കുമാര്‍ എരമല്ലൂര്‍) എന്നിവ അവയില്‍ ചിലതാണ് ..

വിലാസം: ചിത്രകുടം 
                      കുറ്റിക്കോല്‍ പോസ്റ്റ്‌
                     തളിപറമ്പ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ