2014 ഓഗസ്റ്റ് 23, ശനിയാഴ്‌ച

《《《《ശംഖ്》》》

ഒരു സാഗരം മുഴുവൻ
ഉള്ളിലൊളിപിച്ച്ച്
ശംഖ് കുനിഞ്ഞിരുന്നു
മണലിൽ ഉമ്മ വെക്കുന്നത്
തീരത്ത് പതിഞ്ഞ
ആയിരം പെണ്‍കാലുകളുടെ
ഭയപാടിനെ തേടിയാകാം.
കാമുകനോടൊപ്പം ഓടിയൊളിച്ച
കാലിനെയോർത്ത് വിലപ്പിക്കാനാകാം.
കടലാമകളെ മലർത്തിയിട്ടു
കൊന്ന തെരുവുനായ
ബാകി വെച്ച പുറന്തോട്
തിരയാനാകാം.
നക്ഷത്ര മത്സ്യങ്ങൾ
തീരത്തടിയുന്നത് കണ്ട്
കരയാനാകാം.
തിരമാലകളോടൊപ്പം
ഓടിക്കളിച്ച കുഞ്ഞു-
മോളുടെ കാലടയാളം
തിരയെടുത്തടുകൊണ്ടുമാകാം .
ശ്രാദ്ധചോറിനായ്
മത്സരിക്കുന്ന ബാലിക്കാക്കകളുടെ
തിടുക്കം കണ്ടിട്ടുമാകാം.
മുകളിൽ വട്ടമിട്ടു പറക്കുന്ന
പരുന്തിൻ വായിലെ
ചെറുമൽസ്യങ്ങളെ
കണ്ടിട്ടുമാകാം.
ചിലപ്പോൾ,
മണൽ കൊട്ടാരങ്ങൾ
പണിയാൻ ഇനിയൊരു
ബാല്യം വരുന്നതും
കാത്താവാം.
കടല വിറ്റു നടന്ന
ചെക്കന്റെ കയ്യിലെ
മണൽ പുരണ്ട
നിലക്കടലയ്ക്ക്
വേണ്ടിയുമാകാം.
അതുമല്ലെങ്കിൽ,
ഏതെങ്കിലുമൊരു കാമുകി
തന്നെ ചെവിയോടടുപ്പിക്കാൻ
വേണ്ടിയാകാം.
വേഷം മാറിയെത്തിയ
പൂച്ച സന്യാസിയുടെ
പൂജാ സാടനങ്ങളിൽ
പെടുമോ എന്ന്
ഭയന്നിട്ടുമാകാം...
ഒരു സാഗരം മുഴുവൻ
ഉള്ളിലൊളിപിച്ച്ച്
ശംഖ് കുനിഞ്ഞിരുന്നു
മണലിൽ ഉമ്മ വെക്കുന്നത്
മണലിൽ മഴ പകര്ത്തിയ
ആയിരം കുഞ്ഞു-
താരകങ്ങൾ കണ്ടിട്ടുമാകാം.
                     -♥-

1 അഭിപ്രായം:

  1. ചിലപ്പോൾ,
    മണൽ കൊട്ടാരങ്ങൾ
    പണിയാൻ ഇനിയൊരു
    ബാല്യം വരുന്നതും
    കാത്താവാം.

    മറുപടിഇല്ലാതാക്കൂ