2014 ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

യാചന

പച്ചപ്പിനായി യാചിക്കൂ

കറുത്ത കിരാതന്റെ

കൈകളില്‍ നിന്നും

കരിഞ്ഞു പോയ

പച്ചപ്പിനായി യാചിക്കൂ.

മഴയ്ക്കായി യചികൂ

പലവട്ടം ഒഴുകിയ

പുഴയിലെ മഴയ്ക്കായും

മഴയിലെ പുഴയ്ക്കായും

യാചിക്കൂ...

കടല്‍ നിറയാതിരിക്കാനും

കര വരളാതിരിക്കാനും

യാചിക്കൂ..

മഴയുടെ വിത്തുകള്‍

പാകിയ നിലത്ത്

ഒരു പുഴ

വളരാനായി യാചിക്കൂ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ