ഓര്‍മ്മിച്ചെടുത്തവയെല്ലാം
ചെപ്പിനുള്ളിലാക്കി-
യടച്ചു വെച്ചു.
ഇടക്കൊരു കരച്ചില്‍
കേള്‍ക്കാറുണ്ടെങ്കിലും
ഗൌനിക്കറില്ല.
ചെപ്പിനുള്ളിലിരുന്നു
ശ്വാസം മുട്ടിച്ചാവട്ടെ.
മധുരമുള്ളതൊന്നും
അയവിറക്കാറില്ല.
നുണഞ്ഞു നുണഞ്ഞ-
ങ്ങനെയലിഞ്ഞു തീരും.
കയ്പേറിയതൊക്കെയും
ചവച്ചരക്കും.
കാടിന്യമേറിയതോ,
എരിവുള്ളതോ ആയ
ഒര്മാകള്‍ക്കിടക്ക്
പല്ലിരുപ്പും ഉണ്ടാകും.
എങ്കിലും ഓര്‍മകളെല്ലാം
ചെപ്പിനുള്ളിലിരുന്നു
ശ്വാസം മുട്ടികരഞ്ഞു.
ഇന്നലെ വരെയുള്ള
ഓര്‍മ്മകള്‍..
മധുരമുള്ളതായ്
ഒന്നുമില്ല..
ഒന്ന് നുണച്ചിരക്കാന്‍
എങ്കിലും ഞാനൊരു
അടപ്പില്ലാ ചെപ്പെ-
ടുത്തു വെച്ചു.
മധുരമുള്ള ഓര്‍മ്മകള്‍
ശ്വാസം മുട്ടിച്ചാവാതിരിക്കാന്‍.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ