2014 ഒക്‌ടോബർ 28, ചൊവ്വാഴ്ച

:::പരിമളം പരത്തുന്നവള്‍:::

കേഴുകയില്ല ഞാനൊ-
രിക്കലും ജീവനുവേണ്ടി,
ജീവിതമിതല്ലന്നു ഞാന-
റിവൂയെഞ്ഞുമ്മാ..
മൃദുലമാണ്‌ കൈകളെന്‍
കൊല ചെയ്ത കൈകളില്‍
നീചന്റെ നിണമില്ല
പാപവുമില്ല.
എന്റെ മാനം കാക്കുവാനായ്
എന്റെ ശരീരം പുഴു-
വരിക്കാതിരിക്കുവാനായ്
എന്റെ ദീനിനെ
ഉയര്‍ത്തുവാനായ്
ഞാനുമിന്നു പ്രതിയായ്.
മുടിമുറിച്ചു കളഞ്ഞു
ഇവരെന്‍റെ
നഖമിറുത്തു കളഞ്ഞു
ഇന്നെന്റെ
ജീവനും ബാക്കിയായതില്ല.
ഹൃദയം പിടക്കയില്ലെ-
ന്‍റെ കണ്ണുകള്‍ മരിക്കയില്ല.
കണ്ണും കരളുമസ്ഥിയും
പിന്നെയെന്റെ ഹൃദയവും
മിടിക്കട്ടെ വീണ്ടും ...
ഉമ്മാക്ക് പോന്നുമ്മകള്‍
എന്റെ കണ്ണുനീരണിയാത്ത
തേനുമ്മകള്‍.
ദൈവത്തിനാകട്ടെ
സകല സ്തുതിയും.
എന്നിലെ പരിമളം
തിരിച്ചറിയുന്ന നാളിലേ-
ക്കാണെന്റെ യാത്ര.
എന്റെ രക്ഷിതാവിങ്കല്‍
എനിക്കാശ്രയം.
എന്റെ കരളിന്നു കുളിരേകിടാന്‍
എന്റെ ദൈവതാലവര്‍ക്ക്
ശിക്ഷ !
ഖിലാസ് കഴുമരചോട്ടില്‍
ഞാനിതാ കലിമയും ചൊല്ലി
അല്ലാഹുവിലേക്ക്..

2014 ഒക്‌ടോബർ 22, ബുധനാഴ്‌ച

_________ പൊഴിയാതിലകള്‍ __________

                                          
ഞാനാണു നീ ..
എന്റെ യാത്രയിൽ
അറിയാതെ വന്നവൾ
എന്റെ സഞ്ചാരദിശയിൽ
വഴിമാറി നടന്നവൾ
എന്റെ വരികളിലെ
എഴുതാക്ഷരങ്ങൾ
എന്റെ വരകളിലെ
അറിയാ നിറങ്ങൾ
ഇനിയുമുണരാത്ത
തളിരില തുമ്പത്തെ'
മഞ്ഞു തുള്ളി
എന്റെ ചിന്തകളിലെ
കടലലകളിൽ
ഞാൻ തേടിയ തിരയിളക്കം 
 
നീയാണു ഞാൻ....
നിന്റെ സ്വപ്നങ്ങളിൽ
ഇനിയുമുയരാത്ത
തിരശ്ശീലക്കപ്പുറത്തെ
തെളിയാ വിളക്ക്
നീ പോലുമറിയാതെ
നിന്റെ കയ്യിൽ
കോർത്തു നടന്നവൻ
നിന്റെ തോളിൽ
തെന്നലായി ചാഞ്ഞവൻ
നിന്റെ സ്വകാര്യ ദുഖങ്ങളിൽ
കണ്ണീരായി പെയ്തവൻ
നിന്റെ പേകിനാവുകളിൽ
നിശ്വാസമായ് പുണർന്നവൻ

നമ്മൾ ....
ഒരേയിടം തേടി
വഴിമാറിയൊഴുകുന്ന
പുഴയിലെ ഓളങ്ങളിൽ
പരസ്പരമറിയാതെ പോകുന്ന
രണ്ടു പൊഴിയാതിലകൾ

2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

ഓര്‍മ്മകള്‍

ഓര്‍മ്മിച്ചെടുത്തവയെല്ലാം 
ചെപ്പിനുള്ളിലാക്കി-
യടച്ചു വെച്ചു.
ഇടക്കൊരു കരച്ചില്‍
കേള്‍ക്കാറുണ്ടെങ്കിലും
ഗൌനിക്കറില്ല.
ചെപ്പിനുള്ളിലിരുന്നു 
ശ്വാസം മുട്ടിച്ചാവട്ടെ.
മധുരമുള്ളതൊന്നും
അയവിറക്കാറില്ല. 
നുണഞ്ഞു നുണഞ്ഞ-
ങ്ങനെയലിഞ്ഞു തീരും.
കയ്പേറിയതൊക്കെയും
ചവച്ചരക്കും.
കാടിന്യമേറിയതോ,
എരിവുള്ളതോ ആയ
ഒര്മാകള്‍ക്കിടക്ക്
പല്ലിരുപ്പും ഉണ്ടാകും.
എങ്കിലും ഓര്‍മകളെല്ലാം
ചെപ്പിനുള്ളിലിരുന്നു
ശ്വാസം മുട്ടികരഞ്ഞു.
ഇന്നലെ വരെയുള്ള
ഓര്‍മ്മകള്‍..
മധുരമുള്ളതായ്
ഒന്നുമില്ല..
ഒന്ന് നുണച്ചിരക്കാന്‍
എങ്കിലും ഞാനൊരു 
അടപ്പില്ലാ ചെപ്പെ-
ടുത്തു വെച്ചു.
മധുരമുള്ള ഓര്‍മ്മകള്‍
ശ്വാസം മുട്ടിച്ചാവാതിരിക്കാന്‍.