2014 ഡിസംബർ 4, വ്യാഴാഴ്‌ച

############വയ്യാവേലി ############

ഉയര്‍ന്നു നില്‍പ്പൂ

ഇവിടെയൊരമ്പരച്ചുംബിയാം

പുതു മതില്‍കെട്ട്.

നടവഴിയടച്ചുയര്‍ത്തിയ

കറുത്ത മതില്‍കെട്ട്.

കറുത്ത ഗയിറ്റും

കരിങ്കല്‍ ഭിത്തിയു-

മിരുണ്ട മനസ്സിന്‍

പ്രതീകമരുളുന്നു.

നടവഴിയില്ല

ചെറുവഴിയില്ല

പുതുവഴി വെട്ടാ-

നൊരിടമില്ല.

'വഴി വെട്ടാന്‍ പോയവരെല്ലും

മുടിയും തലയോട്ടിയുമായ്'

വേലികള്‍ മുഴുവന്‍

വിളവിനെ തിന്നു

വിളകള്‍ കൊയ്യാനിടമില്ല.

പള്ളികൂടം ഈ വഴിതന്നെ

പള്ളിക്കാടും ഈ വഴിതന്നെ.

ശവമഞ്ചങ്ങളീണത്തില്‍

ചാഞ്ഞും ചെരിഞ്ഞും

പലവഴി വെട്ടി

പലകുറി നിര്‍ത്തി

പെരുവഴി താണ്ടി

തെരുവീഥിയിലെത്തിടണം.

ഇവിടെയിതന്യമല്ല

മുള്‍വേലികള്‍

അന്യമാണയല്‍വാസി-

ക്കുരുന്നിന്‍

കുസൃതിച്ചിലമ്പുകള്‍.

ആ ചിലമ്പിന്‍ മണിനാദം

തടയുമീ വഴിയിലുടനീളം

മുള്‍വേലി പരസ്യങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ